‘ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകന്‍, നമ്മള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ മിസ് ചെയ്യും’; യെച്ചൂരിയെ ഓര്‍ത്ത് രാഹുല്‍

Jaihind Webdesk
Thursday, September 12, 2024


ഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ വൈകാരികമായ അനുശോചനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി. നമ്മള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ താന്‍ മിസ് ചെയ്യുമെന്നും സമൂഹമാധ്യമമായ എക്‌സില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.

‘സീതാറാം യെച്ചൂരി എന്റെ സുഹൃത്തായിരുന്നു.നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്ന ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു അദ്ദേഹം. നമ്മള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഞാന്‍ മിസ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.