സിപിഎമ്മിന്‍റെ ബിജെപി ബന്ധം തെളിഞ്ഞു; ജയരാജന്‍ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി: വി.ഡി. സതീശന്‍

Jaihind Webdesk
Saturday, August 31, 2024

 

തൃശൂർ: ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ നീക്കിയ നടപടിയിലൂടെ പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇ.പി. ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ഉയർത്തിയ ആരോപണം ശരിയെന്ന് തെളിഞ്ഞു. സിപിഎമ്മും ബിജെപിയുമായുള്ള ബന്ധം വ്യക്തമായെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.