ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ശൈലിയെ വിലകുറച്ചു കാണാൻ പാടില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. രാഹുൽഗാന്ധി രാഷ്ട്രീയത്തിൽ സ്വീകരിക്കുന്നത് പുതിയ സമീപനങ്ങൾ ആണെന്നും അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ചത്.