ഏകീകൃത പെൻഷൻ പദ്ധതി; യുപിഎസിലെ ‘യു’ മോദി സർക്കാരിന്‍റെ ‘യു ടേണു’കളെന്ന് ഖാർഗെ

Jaihind Webdesk
Monday, August 26, 2024

 

ന്യൂ‍ഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ഏകീകൃത പെൻഷൻ പദ്ധതിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. യുപിഎസിലെ ‘യു’ മോദി സർക്കാരിന്‍റെ യു ടേണുകളെ സൂചിപ്പിക്കുന്നതാണ്. ജൂൺ 4-ന് ശേഷം പ്രധാനമന്ത്രിയുടെ അധികാര ധാർഷ്ട്യത്തിന് മേൽ ജനങ്ങളുടെ ശക്തി വിജയിച്ചു. വഖഫ് ബിൽ ജെപിസിക്ക് അയച്ച നടപടി, ബ്രോഡ്കാസ്റ്റ് ബിൽ, കേന്ദ്രത്തിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനം ലാറ്ററൽ എൻട്രിയിൽ നിന്നുള്ള പിന്മാറ്റം ഇതെല്ലാം യു ടേണുകളെ സൂചിപ്പിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു.