തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. കേരളത്തില്‍ ഇന്ന് പവന് 840 രൂപ കൂടി 53,360 രൂപ ആയി. 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 6670 രൂപയിലെത്തി. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 5515 രൂപയിലെത്തി. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 90 രൂപയിലെത്തി. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചതിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇന്നത്തേത്.