രാത്രിയിലും അതിശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ തീവ്ര മഴ പെയ്യും, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jaihind Webdesk
Monday, August 12, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയും കാസറഗോഡും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴ പെയ്യും. ഇവിടങ്ങളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അല‍ർട്ട് തുടരും. മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് നാളെയുണ്ട്. എന്നാൽ കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. മറ്റ് ജില്ലകളിൽ നേരിയതോ മിതമായ നിലയിലോ മഴ പെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായാണ് പ്രവചനം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും നിർദേശമുണ്ട്.