ഗംഗാവലിയില്‍ കുത്തൊഴുക്ക് കുറയുന്നു; ദൗത്യം വീണ്ടും തുടരുന്നതില്‍ രണ്ടു ദിവസത്തിനകം തീരുമാനം

Jaihind Webdesk
Saturday, August 10, 2024

 

ബം​ഗളുരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി  അര്‍ജുനായുള്ള തിരച്ചില്‍ തുടങ്ങുന്നത്തില്‍ തീരുമാനം രണ്ട് ദിവസത്തിനകം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായും നേവിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി എകെഎം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു .

4 നോട്ട് വേഗതയിലാണ് നിലവില്‍ ഗംഗാവലി പുഴ ഒഴുകുന്നത്. ഒഴുക്ക് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എകെഎം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിന്‍റെ ശക്തി കുറയാനാണ് സാധ്യതയെന്നും തുടർന്ന് തിരച്ചില്‍ നടത്താന്‍ സാധിക്കുമെന്നും എംഎൽഎ  കൂട്ടിച്ചേർത്തു.