വിമാന യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നതായിരിക്കണം വ്യോമയാന നയം: എൻ.കെ. പ്രേമചന്ദ്രൻ എംപി

Jaihind Webdesk
Thursday, August 8, 2024

 

ന്യൂഡൽഹി: വിമാന യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നതായിരിക്കണം വ്യോമയാന നയമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ പറഞ്ഞു. വ്യോമയാന ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി. സുരക്ഷ ഉറപ്പ് വരുത്താൻ വ്യോമയാന മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധ പരിശീലനം നൽകണം. ഓൺലൈൻ മുഖാന്തിരം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോ യാത്രക്കാരിൽ നിന്നും 300 മുതൽ 350 രൂപ വരെ കൺവീനിയന്‍സ് ചാർജ് എന്ന പേരിൽ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. ഇത് നിയമവിരുദ്ധമാണ്. എയർ ഇന്ത്യ കേരളത്തോട് കനത്ത വിവേചനമാണ് കാണിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ അന്താരാഷ്ട്ര ഫ്ലൈറ്റുകൾ ഒന്നും തന്നെ സർവീസ് നടത്തുന്നില്ലെന്നും എന്‍.കെ. പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തി.