സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; കൃഷിനാശവും സാമ്പത്തികബാധ്യതയും കാരണം പാലക്കാട് സ്വദേശി ജീവനൊടുക്കി

Jaihind Webdesk
Thursday, August 8, 2024

 

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. നെന്മാറ അയിലൂർ കയ്പ്പഞ്ചേരി സ്വദേശി സോമൻ (58) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് വീടിന് മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സോമനെ കണ്ടെത്തിയത്. തന്‍റെ കൃഷി നശിച്ചെന്നും വായ്പാ തിരിച്ചടവ് മുടങ്ങിയെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

കൃഷി നാശം സംഭവിച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യമുണ്ടായി. കൃഷി നശിച്ചതില്‍ വലിയ മനോവിഷമത്തിലായിരുന്നു സോമനെന്ന് ബന്ധുക്കള്‍ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)