വയനാട്ടിൽ രക്ഷാദൗത്യം തുടരും; അന്തിമ തീരുമാനം സൈന്യത്തിന്‍റേത്, വാടക വീടുകളും ടൗൺഷിപ്പിനുള്ള സ്ഥലവും കണ്ടെത്താൻ മന്ത്രിസഭാ നിർദേശം

Jaihind Webdesk
Wednesday, August 7, 2024

 

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. തിരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. വീട് നഷ്ടമായവർക്ക് ആദ്യഘട്ടമെന്ന നിലയിൽ വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്താൻ മന്ത്രിസഭ ഉപസമിതിക്ക് നിർദേശം നൽകി. സർക്കാരിന്‍റെ നേതൃത്വത്തിൽ നിർമിക്കുന്ന ടൗൺഷിപ്പിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി വേ​ഗത്തിലാക്കാൻ ജില്ലാഭരണകൂടത്തോടും നിർദേശിച്ചു.

മന്ത്രിസഭാ ഉപസമിതി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് സൈന്യത്തിന്‍റെ അഭിപ്രായവും തേടും. ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപെടുത്തണമെന്ന് ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.