തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്കായി എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനകൾ നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണി. തലേക്കുന്നില്‍ ബഷീര്‍ ഫൗണ്ടേഷന്‍ സ്മാരക മന്ദിര നിര്‍മ്മാണ ഫണ്ട് സമാഹരണത്തിന്‍റെ ആദ്യ കൂപ്പൺ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നദ്ദേഹം.
അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്കുമെന്നദ്ദേഹമറിയിച്ചു. തലേക്കുന്നില്‍ ബഷീര്‍ ഫൗണ്ടേഷന്‍ സ്മാരക മന്ദിരനിര്‍മ്മാണ ഫണ്ട് സമാഹരണത്തിനുള്ള ആദ്യ സംഭാവന എ.കെ. ആന്‍റണിയുടെ വഴുതയ്ക്കാട്ടുള്ള വസതിയില്‍ എത്തി ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. എം.എം. ഹസ്സന്‍, പാലോട് രവി, എന്‍.ശക്തന്‍, വി.എസ്. ശിവകുമാര്‍ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.