തിരുവനന്തപുരം: പോങ്ങുമ്മൂട് അമ്മയ്ക്കും മകനും കുത്തേറ്റു. പോങ്ങുമ്മൂട് ബാബുജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ജന, മകൻ ആര്യൻ എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ് കുത്തിയത്. കുടുംബ പ്രശ്നമാണ് കത്തിക്കുത്തിന് കാരണമെന്നാണ് സൂചന. പരുക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകനെ എസ്എടിയിലും പ്രവേശിപ്പിച്ചു. രണ്ടു പേർക്കും വയറ്റിനാണ് കുത്തേറ്റത്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഭർത്താവ് ഉമേഷിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു.