തിരുവനന്തപുരത്തും മസ്തിഷ്കജ്വരമെന്ന് സംശയം; ചികിത്സയിലുള്ള യുവാവിന്‍റെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

Jaihind Webdesk
Monday, August 5, 2024

 

തിരുവനന്തപുരം: തലസ്ഥാനത്തും അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. ചികിത്സയിൽ കഴിയുന്ന യുവാവിനാണ് രോഗബാധ സംശയിക്കുന്നത്. നേരത്തെ യുവാവ് മരിച്ചതും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സംശയം. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിൽ തുടരുന്ന യുവാവിന്‍റെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവാണ്.