ന്യൂഡല്‍ഹി: ട്രെയിന്‍ അപകടങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാത്ത കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ലോക്സഭ ഉപനേതാവും ലോക്സഭാ എംപിയുമായ ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു. അശ്വിനി വൈഷ്ണവ് പാളം തെറ്റിയ മന്ത്രി ആണെന്നും, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എത്ര ട്രെയിനുകള്‍ പാളം തെറ്റിയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 4 ഗുഡ്‌സ് ട്രെയിനുകളാണ് പാളം തെറ്റിയതെന്നും ബാലസോര്‍ സംഭവത്തില്‍ മുന്നൂറോളം പേരുടെ മരണത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവെക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.