വയനാട്ടില്‍ 330 മരണം; ചാലിയാറിൽ ആകെ കണ്ടെത്തിയത് 177 മൃതദേഹങ്ങള്‍, കാണാമറയത്ത് 287 പേര്‍

Friday, August 2, 2024

 

കല്‍പ്പറ്റ:  വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 330 ആയി. പതിനൊന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ചാലിയാറിൽ ആകെ കണ്ടെത്തിയത് 177 മൃതദേഹങ്ങളാണ്. ചാലിയാര്‍ ഭാഗത്ത്  ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. വനംവകുപ്പ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവർ ചേർന്ന് സംയുക്ത തിരച്ചില്‍. ഉരുള്‍പൊട്ടലില്‍ മരിച്ച 107 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 27 പേർ കുട്ടികളാണ്. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ആറ് സോണുകളായി നാൽപ്പത് ടീമുകളായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.