വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 106 ആയി. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം മുണ്ടക്കൈയില്‍ ഹെലികോപ്റ്റര്‍ എത്തി രക്ഷപ്രവര്‍ത്തനം തുടരുകയാണ്. നൂറിലധികം പേരെ മുണ്ടക്കൈ മലയില്‍ നിന്ന് താഴെ എത്തിച്ചു. പരുക്കേറ്റവരെ വ്യോമസേനയുടെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്തുന്നു. സൈന്യത്തിന്‍റെയും എൻഡിആർഎഫിന്‍റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം. മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. നൂറു കണക്കിന് ആളുകൾ മുണ്ടക്കൈയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 48 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്‍റെ അടിയന്തര ഓപ്പറേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വയനാട്
നിലമ്പൂര്‍