വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രിയങ്കാ ഗാന്ധി; രക്ഷാപ്രവർത്തനത്തിന് കോണ്‍ഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങാനും ആഹ്വാനം

Tuesday, July 30, 2024

 

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ദുരന്തമുഖത്ത് അകപ്പെട്ടവരെ എത്രയും വേഗം സുരക്ഷിതസ്ഥാനത്തേക്ക് തിരികെ എത്തിക്കാനായി പ്രാർത്ഥിക്കുന്നതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും പിന്തുണയും സാന്ത്വനവും നൽകാൻ യുഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.