ആലപ്പുഴയില്‍ കാര്‍ കലുങ്കില്‍ ഇടിച്ചു കയറി അപകടം; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Jaihind Webdesk
Sunday, July 28, 2024

 

ആലപ്പുഴ: വാഹനാപകടത്തിൽ  ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ രണ്ടുപേർ മരിച്ചു. ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി രജീഷ്, മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകരായ അനന്തു എന്നിവരാണ് മരിച്ചത്. വളവനാട് പ്രീതികുളങ്ങരയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ കലിങ്കിൽ ഇടിച്ചു കയറിയാണ് അപകടം. കാറിൽ 4 പേർ ഉണ്ടായിരുന്നു. പരുക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.