പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; കെപിസിസി ഭാരവാഹികള്‍ക്ക് ഏകോപന ചുമതല നൽകി കെ. സുധാകരന്‍ എംപി

Jaihind Webdesk
Sunday, July 28, 2024

 

തിരുവനന്തപുരം: പാലക്കാട് ,ചേലക്കര നിയോജകമണ്ഡലങ്ങളിലേക്ക് നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി കെപിസിസി ഭാരവാഹികൾക്ക് നൽകിയതായി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണൻ അറിയിച്ചു.

പാലക്കാട് അസംബ്ലി മണ്ഡലത്തിന്‍റെ ചുമതല കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, വി. ബാബുരാജ് എന്നിവർക്കും ചേലക്കര അസംബ്ലി മണ്ഡലത്തിന്‍റെ ചുമതല കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവർക്കും നൽകി.