ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, ഭീകരനെ വധിച്ചു

Jaihind Webdesk
Saturday, July 27, 2024

Ceasefire Violation

 

ലഡാക്ക്: ജമ്മുകാശ്മീരില്‍ പാകിസ്താൻ സൈന്യത്തിന്‍റെ ആക്രമണം. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരുക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.

നിയന്ത്രണരേഖയോട് ചേർന്ന മുത്ക പോസ്റ്റിലാണ് ആക്രമണം. പ്രദേശത്ത് പാകിസ്താൻ സൈന്യത്തിന്‍റെ സഹായത്തോടെ ത്രീവവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ഇന്ത്യൻ സേനയ്‌ക്കെതിരെ നിയന്ത്രണ രേഖയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമാണ് ആദ്യം വെടിയുതിർത്തത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.