മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സ്കൂൾ അടച്ചു

Jaihind Webdesk
Thursday, July 25, 2024

 

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു. കൊണ്ടോട്ടി പുളിക്കലിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മഞ്ഞപ്പിത്തം വ്യാപകമായതിനെ തുടർന്ന് സ്കൂൾ അടച്ചു. അരൂർ എഎം യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് മഞ്ഞപ്പിത്തം വ്യാപകമായത്. ഇതേ തുടർന്ന് സ്കൂൾ 27-ാം തീയതി വരെ അടച്ചു. കരടുകണ്ടം, പുതിയോടത്ത് പറമ്പ്, അരൂർ മേഖലകളിലെ കുട്ടികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇരുപതിലധികം കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് പരിശോധന തുടരുകയാണ്.