തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം ടെക്നോസിറ്റിക്ക് സമീപം വെള്ളൂർ വാർഡിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കു വെടിവെച്ച് പിടികൂടുവാനുള്ള ശ്രമം തുടരുന്നു. ഇതിനായി മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് കാടുകളിൽ കാണുന്ന പോത്തിന്‍റെ സാന്നിധ്യം ഈ ഭാഗത്തു കണ്ട് തുടങ്ങിയത്. പോലീസും നാട്ടുകാരും വനംവകുപ്പു അധികൃതരും ചേർന്ന് പോത്തിനെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് മയക്കു വെടിവെച്ച് പോത്തിനെ പിടികൂടുവാനുള്ള ശ്രമം ആരംഭിച്ചത്. ഇതിനുള്ള ശ്രമം തുടരുന്നുവെങ്കിലും ഇനിയും വിജയിച്ചിട്ടില്ല.