മുംബൈ: മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. പുലർച്ചെ 4:47 നായിരുന്നു ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.0 ആണ് രേഖപ്പെടുത്തിയത്. വാരണാവതിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.