നീറ്റില്‍ പുനഃപരീക്ഷയില്ല; ചോദ്യ പേപ്പർ വ്യാപകമായി ചോർന്നില്ലെന്ന് സുപ്രീം കോടതി

Jaihind Webdesk
Tuesday, July 23, 2024

 

ന്യൂഡല്‍ഹി: നീറ്റില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷ പ്രക്രിയയെ ബാധിക്കുന്നതരത്തില്‍ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ചോദ്യ പേപ്പറിന്‍റെ വ്യാപക ചോർച്ചയ്ക്ക് നിലവില്‍ തെളിവുകള്‍ ഇല്ല. പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ലെന്നും റദ്ദാക്കിയാല്‍ 24 ലക്ഷം കുട്ടികളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. പുനഃപരീക്ഷ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.