ന്യൂഡല്‍ഹി: ഗവൺമെന്‍റിന്‍റെ നിലനിൽപ്പിനായുള്ള ഒരു സർക്കാർ ബചാവോ ബജറ്റാണ് മൂന്നാം മോദി സർക്കാർ അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പണപ്പെരുപ്പം, കർഷക പ്രതിസന്ധി, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാൻ ഒന്നുമില്ല. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടത് ഇന്നത്തെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പ്രഖ്യാപനങ്ങൾക്ക് ആത്മാർത്ഥത ഇല്ലാത്തതാണ്. കോൺഗ്രസിന്‍റെ പ്രകടനപത്രികയില്‍ നിന്ന് കൃത്യമായി പകർത്താൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.