ന്യൂഡല്‍ഹി: കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പറഞ്ഞ പെഹലി നൗക്രി പക്കി (ആദ്യ ജോലി ഉറപ്പ്) എന്ന അപ്രന്റിസ് പ്രോഗ്രാം ആണ് ഇന്റേൺഷിപ് ആയി ബജറ്റിൽ നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. 10 വർഷത്തിനു ശേഷം തൊഴിൽ ഇല്ലായ്മ ഒരു ദേശീയ പ്രശ്നമാണെന്ന് സമ്മതിച്ചിരിക്കുന്നു. സെൻസസ് നടപടികൾക്കായി ഫണ്ട് അനുവദിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച അദ്ദേഹം, സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കൃത്യ സമയത്ത് സെൻസസ് എടുക്കുന്നതിൽ പരാജയപ്പെട്ട സർക്കാരാണിതെന്ന് കുറ്റപ്പെടുത്തി. 2021-ല്‍ സെൻസസ് ഇല്ലാത്തതിനാൽ 12 കോടിയോളം പേരാണ് ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് പുറത്തായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.