മലപ്പുറം കൂട്ടായിയില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു; വല ഉപേക്ഷിച്ച് രക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികള്‍

Jaihind Webdesk
Monday, July 22, 2024

 

മലപ്പുറം: തിരൂർ കൂട്ടായിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് നടുക്കടലിൽ അപകടത്തിൽപ്പെട്ടു. കനത്ത കാറ്റിലും മഴയിലും ബോട്ടിന്‍റെ മേൽക്കൂര തകർന്നു. മീൻ കുരുങ്ങിയ വല കടലിൽ ഉപേക്ഷിച്ചാണ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത്. 50 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.