കെഎസ്‌യു നേതാക്കളെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുന്ന നടപടി; പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും: അലോഷ്യസ് സേവ്യർ

Jaihind Webdesk
Sunday, July 21, 2024

 

തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി പ്രതിഷേധാർഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. സംസ്ഥാന സർക്കാരിന്‍റെ കൊള്ളരുതായ്മകൾക്കെതിരെയും, വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കെതിരെയും പ്രതിഷേധിച്ചതിനെ തുടർന്നുള്ള കേസുകളുടെ പേരിലാണ് പോലീസിന്‍റെ ഇത്തരം നടപടി.

പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയതിന്‍റെ പേരിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ ഇന്ന് രാവിലെ ആലപ്പുഴയിലെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തത് പോലീസ് നടപടിയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. പോലീസിന്‍റെ ഇത്തരം നടപടികളെ അംഗീകരിക്കാനാകില്ല. അതേസമയം വീട്ടിൽ കയറിയുള്ള അറസ്റ്റ് തുടർന്നാൽ ജയിലറകൾ കെഎസ്‌യു നേതാക്കളാൽ നിറക്കുമെന്നും, സംസ്ഥാന സർക്കാരിന് കെഎസ്‌യു പ്രതിഷേധങ്ങളെ ഭയമാണെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. അതേസമയം, പോലീസ് നടപടിക്കെതിരെ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കുന്നെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.