തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയ പോത്തീസ് സ്വർണ്ണമഹലിനെതിരെ നടപടി. തമ്പാനൂരില്‍ പ്രവർത്തിക്കുന്ന സ്ഥാപനം നഗരസഭ പൂട്ടിച്ചു. ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടു, ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി.
സ്ഥാപനത്തില്‍ നിന്ന് കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി മരിച്ചതിന് പിന്നാലെ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.