കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീസ്

Jaihind Webdesk
Saturday, July 20, 2024

 

കോട്ടയം: കോട്ടയം രാമപുരത്ത് കന്യാസ്ത്രീ തൂങ്ങിമരിച്ചു.  പുതുവേലി മോണിംഗ് സ്റ്റാർ മഠത്തിലെ കന്യാസ്ത്രീ ആൻ മരിയയാണ് മരിച്ചത്. ഇന്ന് രാവിലെ മഠത്തിലെ കിടപ്പുമുറിയിലാണ് ആൻ മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ആൻ മരിയയ്ക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവർ പറഞ്ഞു. സംഭവത്തിൽ രാമപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)