തിരുവനന്തപുരത്തെ പടക്ക വില്‍പന ശാലയിലുണ്ടായ തീപിടിത്തം; ഗുരുതരമായി പരുക്കേറ്റ ഉടമസ്ഥൻ മരിച്ചു

Jaihind Webdesk
Thursday, July 18, 2024

 

തിരുവനന്തപുരം: നന്ദിയോട് ആലംപാറയിൽ പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഉടമസ്ഥൻ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പടക്കകടയുടെ ഉടമസ്ഥൻ ഷിബു ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയിലായിരുന്നു മരണം. തീപിടിത്തത്തില്‍ 70 ശതമാനം പൊള്ളലേറ്റ ഷിബുവിനെ ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനയിൽ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിത്തമുണ്ടായത്. ഷിബുവും ഭാര്യയും താമസിക്കുന്ന വീടിന് അൽപ്പം അകലെയാണ് ഗോഡൌൺ പ്രവർത്തിച്ചിരുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.