തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പനിക്ക് ചികിത്സ തേടിയത് 12508 പേർ

Jaihind Webdesk
Wednesday, July 17, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നു. തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റലിലെ അന്തേവാസിക്കാണ് ഗോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.

അതേസമയം സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 3 പേര്‍ മരിച്ചു. പനിയെ തുടര്‍ന്ന് ചികിത്സ തേടിയത് 12,508 പേരാണ്. 128 പേര്‍ക്ക് ഇന്ന് ഡെങ്കിപനിയും 36 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണും സ്ഥിരീകരിച്ചു.  14 പേർക്ക് എലിപ്പനിയും 5 മലേറിയ കേസുകളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.