തിരുവനന്തപുരം: തിരുവനന്തപുരം നന്ദിയോട് പടക്ക വില്‍പനശാലയിലുണ്ടായ തീപിടിത്തത്തില്‍ ഉടമക്ക് ഗുരുതര പരിക്ക്. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപന ശാലയിലാണ് തീ പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഉടമസ്ഥൻ ഷിബുവിനാണ് പരുക്കേറ്റത്. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല.
വീടിന് അൽപ്പം മാറിയാണ് ഗോഡൗണ്‍ പ്രവർത്തിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.