തിരുവനന്തപുരം: കോളറ ഭീതിയിൽ തലസ്ഥാനം. ഇന്നലെ മാത്രം നാലു പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ കാരുണ്യ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം ഇതുവരെയും ആരോഗ്യ വകുപ്പിന് കണ്ടെത്താനായിട്ടില്ല. അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനിയും പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.