ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജന്‍; രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് ആർടിഒ

Jaihind Webdesk
Friday, July 12, 2024

 

കല്പ്പറ്റ: ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. വണ്ടി പൂർണ്ണമായും അഴിച്ചുപണിഞ്ഞതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ജീപ്പിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കാൻ വയനാട് എൻഫോഴ്സ്മെന്‍റ് ആർടിഒ, മലപ്പുറം ആർടിഒയ്ക്ക് ശുപാർശ നൽകി. സൈന്യം ഉപയോഗിച്ചിരുന്നതാണ് ഈ ജീപ്പെന്നും കണ്ടെത്തിയിട്ടുണ്ട്. 2016-ൽ വണ്ടി ലേലത്തിൽ പിടിച്ച വ്യക്തി പഞ്ചാബിൽ രജിസ്റ്റർ ചെയ്തു. 2017-ൽ മലപ്പുറത്ത് റീ റജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. അതേസമയം ജീപ്പുമായി സ്റ്റേഷനിൽ ഹാജരായ ഷൈജലിനെ പനമരം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.