വിദ്യാഭ്യാസവും തൊഴിലും തേടി കേരളത്തില്‍ നിന്ന് വിദ്യാർത്ഥികള്‍ കൂട്ടത്തോടെ വിദേശത്തേക്ക്; വിഷയം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

Jaihind Webdesk
Thursday, July 11, 2024

 

തിരുവനന്തപുരം: വിദ്യാഭ്യാസവും തൊഴിലും തേടി കേരളത്തിൽ നിന്നും വിദ്യാർത്ഥികൾ വിദേശത്തേക്ക് ഒഴുകുന്ന സാഹചര്യം വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മാത്യു കുഴൽനാടന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിദേശത്തേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണം അഞ്ചുവർഷത്തിനിടെ ഇരട്ടിയായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നോർക്ക റൂട്ട്സിന്‍റെ കേരള മൈഗ്രേഷൻ സർവേയിലെ കണ്ടെത്തൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.