കണ്ണൂര്‍: കണ്ണൂർ പാനൂർ ബോംബ് സ്ഫോടന കേസിലെ നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി. സബിൻ ലാൽ, സായൂജ്, ഷിജിൽ, അക്ഷയ് എന്നിവർക്കെതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസം സായൂജിനും സബിൻ ലാലിനും ജാമ്യം കിട്ടിയിരുന്നു. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. മൂന്നിലധികം കേസുകളിൽ പ്രതികളായതിനാലാണ് ഇവര്‍ക്കെതിരെ കാപ്പ ചുമത്താൻ നിർദ്ദേശം നൽകിയത്. കാപ്പ ചുമത്തിയതിനാൽ ഇരുവർക്കും ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.