നിലാവ് എന്ന ദളിത് പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു – കൊടിക്കുന്നിൽ സുരേഷ് എംപി

Jaihind Webdesk
Monday, July 8, 2024

 

തിരുവനന്തപുരം: 19 വയസ്സുള്ള ദളിത് വിദ്യാർത്ഥിനിയായ നിലാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി. സാക്ഷര കേരളത്തിന് തന്നെ അപമാനകരമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് പട്ടാപ്പകൽ നടുറോഡിൽ വച്ചാണ് ഈ ക്രൂരമായ അക്രമം നടത്തിയത്. നിലാവിന്‍റെ സഹോദരങ്ങളായ ആര്യാനിധി, ദയാനിധി എന്നിവരെ ഷൈജു മർദ്ദിച്ചതിന് പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധം തീർക്കാനാണ് ഷൈജുവും സഹോദരനും ചേർന്ന് നടുറോഡിൽ വച്ച് നിലാവിനെ ക്രൂരമായി മർദ്ദിച്ചത്.

സാക്ഷര കേരളത്തിന് തന്നെ അപമാനകരമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ എന്ന് കൊടുക്കുന്നതിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു. മർദ്ദനം ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത്തരമൊരു സമീപനം കേരളത്തിൽ പൊറുപ്പിക്കാനാവില്ല. അക്രമത്തിനിരയായ ദളിത് പെൺകുട്ടി നിലാവിന് നീതി ലഭ്യമാക്കാൻ, അക്രമികളായ ഷൈജുവിനെയും സഹോദരനെയും ഉടൻ അറസ്റ്റു ചെയ്ത് കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.