ഹരിയാനയില്‍ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 40 പേര്‍ക്ക് പരുക്ക്

Jaihind Webdesk
Monday, July 8, 2024

 

ഛണ്ഡീഗഢ്: ഹരിയാനയില്‍ ബസ് മറിഞ്ഞ്  40 പേർക്ക് പരുക്കേറ്റു. ഹരിയാനയിലെ പഞ്ച്കുല ജില്ലയിലായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. സ്കൂൾ കുട്ടികളടക്കം 40 പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.  അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ബസിൽ തിങ്ങി നിറ‍ഞ്ഞാണ് കുട്ടികൾ ഉണ്ടായിരുന്നത്. ബസിന്‍റെ അമിതഭാരവും അപകടത്തിന് കാരണമായിട്ടുണ്ടാകാം എന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പഞ്ച്കുലയിലെ കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരി അറിയിച്ചു.