സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ വയോധികനെ കാർ ഇടിച്ചു തെറിപ്പിച്ചു

Jaihind Webdesk
Sunday, July 7, 2024

 

മലപ്പുറം: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ വയോധികനെ കാർ ഇടിച്ചു തെറിപ്പിച്ചു. മലപ്പുറം എടപ്പാൾ അണ്ണക്കമ്പാട് ആണ് സംഭവം. അതിവേഗത്തിൽ എത്തിയ കാർ ആണ് വയോധികനെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അണ്ണക്കമ്പാട് സ്വദേശി 77 കാരനായ മുണ്ടയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .