ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ സന്ദർശിച്ച് കെ. സുധാകരന്‍; തീരദേശമേഖലയിലെ പ്രശ്‌നങ്ങള്‍ ചർച്ച ചെയ്തു

Jaihind Webdesk
Thursday, July 4, 2024

 

തിരുവനന്തപുരം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി സന്ദര്‍ശിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തീരദേശമേഖലയിലെ പ്രശ്‌നങ്ങളും മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളും ചര്‍ച്ചാവിഷയമായി. പാര്‍ലമെന്‍റില്‍ ഈ വിഷയം ഉന്നയിക്കുകയും പ്രശ്‌നപരിഹാരത്തിനായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹത്തിന് കെ. സുധാകരന്‍ എംപി ഉറപ്പുനല്‍കി. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.