തിരുവനന്തപുരം: ആദ്യ കണ്ടെയിനർ മദര്‍ ഷിപ്പ് ഈ മാസം 12ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. ട്രയല്‍ റണ്ണിന്റെ ഭാഗമായിട്ടാണ് മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കപ്പല്‍ സ്വീകരിക്കുന്നത്. അതേസമയം മദര്‍ ഷിപ്പിന് പിന്നാലെ കൂടുതല്‍ കപ്പലുകള്‍ എത്തിക്കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.