കാര്യവട്ടം ക്യാമ്പസിലെ സംഘര്‍ഷം: എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ പ്രതിഷേധിച്ച് കെഎസ്‍യു ; മാര്‍ച്ചിൽ സംഘര്‍ഷം

Jaihind Webdesk
Wednesday, July 3, 2024

 

തിരുവനന്തപുരം:  കാര്യവട്ടം ക്യാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ കെഎസ്‍യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാർച്ചിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  സംഘര്‍ഷത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. സംസ്കൃത കോളേജിന് മുന്നിലെ എസ്എഫ്ഐ ബാനറുകളും കെഎസ്‍യു പ്രവര്‍ത്തകര്‍ വലിച്ചുകീറി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കെഎസ്‍യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതിൽ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷന്‍റെ വാതിൽക്കലായിരുന്നു ഉപരോധം. സാഞ്ചോസിനെ മര്‍ദ്ദിച്ചതിൽ കേസെടുത്ത് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ആവശ്യം.