തിരുവനന്തപുരം: വെൺപാലവട്ടത്തിൽ സ്കൂട്ടർ മേൽപ്പാലത്തിൽ നിന്നും നിയന്ത്രണം വിട്ട് താഴേക്ക് വീണ് അപകടം. അപകടത്തിൽപ്പെട്ട സഹോദരിമാരിൽ ഒരാൾ മരിച്ചു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ സിമിയുടെ മകൾ ശിവന്യ (3) സഹോദരി സിനി (32) എന്നിവർ ചികിത്സയിലാണ്.