‘അപക്വമായ പെരുമാറ്റം തിരിച്ചടിയായി, മേയറെ മാറ്റണം’; സിപിഎം ജില്ലാ കമ്മിറ്റിയില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും രൂക്ഷ വിമർശനം

Jaihind Webdesk
Sunday, June 30, 2024

 

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെ മാറ്റണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ആവശ്യം. മേയറുടെ പെരുമാറ്റത്തിനും ഭരണപരിചയ കുറവിനുമെതിരെ കനത്ത വിമർശനമാണ് ഉയർന്നത്. തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു മേയറെ മാറ്റണമെന്ന ആവശ്യം ഉയർന്നത്.

മേയറുടെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുടെയും അപക്വമായ പെരുമാറ്റം പാർട്ടിക്ക് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. എന്നാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മേയറെ മാറ്റുന്നത് കോർപ്പറേഷൻ ഭരണം തികഞ്ഞ പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കും എന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. സംസ്ഥാന ഭരണത്തിനും ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെയും യോഗത്തിൽ വിമർശനം ഉണ്ടായി. ജീവനക്കാരും പെൻഷൻകാരും എതിരായതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.