വിവാഹത്തിൽ നിന്ന് പിന്മാറി; വധുവിന്‍റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

Jaihind Webdesk
Wednesday, June 26, 2024

 

മലപ്പുറം:  വധുവിന്‍റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. കോട്ടക്കലിൽ ഇന്നലെ രാത്രിയിലാണ് സംഭവം. വിവാഹത്തിൽ നിന്ന് വധുവും വീട്ടുകാരും പിന്മാറിയതിനെ തുടർന്നാണ് വധുവിന്‍റെ വീടിന് നേരെ വരൻ വെടിയുതിർത്തത്. എയർഗണ്‍ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൗണ്ട്‌ വെടിയുതിർത്തുവെന്ന് പോലീസ് പറഞ്ഞു. പ്രതി അബൂ ത്വാഹിർ പോലീസ് കസ്റ്റഡിയിലാണ്.