മലപ്പുറത്ത് കോണ്‍ഗ്രസിലേക്ക് വിവിധ പാർട്ടികളില്‍ നിന്നെത്തുന്നവരുടെ ഒഴുക്ക് തുടരുന്നു

Jaihind Webdesk
Tuesday, June 25, 2024

 

മലപ്പുറം: ജില്ലയില്‍ കോൺഗ്രസിലേക്ക് മറ്റ് പാർട്ടികളില്‍ നിന്നുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു. മൊറയൂരിൽ വിവിധ പാർട്ടികളിൽ നിന്നായി കോൺഗ്രസിലേക്കെത്തിയവരെ ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെ നേതൃത്വത്തിൽ പാർട്ടിഅംഗത്വം നൽകി സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ മതേതര ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിൽ കോൺഗ്രസിന്‍റെ പ്രസക്തി മനസിലാക്കിക്കൊണ്ട് രാജ്യത്തുടനീളം കോൺഗ്രസിലേക്കുള്ള ഒഴുക്ക് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് വി.എസ്. ജോയ് പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് മുജീബ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി പി.പി. ഹംസ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരായ അജ്മൽ ആനത്താൻ, അഹമ്മദ് കബീർ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.