റായ്പുർ∙ ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ മലയാളിയുൾപ്പെടെ രണ്ടു ജവാന്മാർക്കു വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടൻചിറ ഫാം ജംക്ഷനിൽ ആർ. വിഷ്ണു (35), ശൈലേന്ദ്ര (29) എന്നീ കമാൻഡോകളാണ് കൊല്ലപ്പെട്ടത്. ഏതാനും സൈനികർക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു.
സൈനികര്‍ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച കുഴിബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 3 മണിയോടെ തിമ്മപുരം ഗ്രാമത്തിലെ തേകൽഗുഡേം സൈനിക ക്യാംപിനും സിലഗെറിനും ഇടയിലാണ് സംഭവം.