ന്യൂഡല്‍ഹി: മദ്യനയ കേസിൽ ജയിലിലായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് കെജ്‍രിവാളിനു ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. അറസ്റ്റിലായി നാളെ മൂന്നു മാസം തികയാനിരിക്കെയാണ് കെജ്‌രിവാളിനു ജാമ്യം. മെയ് 10 മുതല്‍ ജൂണ്‍ 1 വരെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതികെജ്‌രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.