വയനാട്ടില്‍ വീണ്ടും കടുവ; കേണിച്ചിറയില്‍ പശുവിനെ ആക്രമിച്ചുകൊന്നു

Jaihind Webdesk
Thursday, June 20, 2024

 

വയനാട്: കേണിച്ചിറ എടക്കാട് പശുവിനെ കടുവ ആക്രമിച്ചുകൊന്നു. തെക്കേപുന്നാപ്പിള്ളിൽ വർഗീസിന്‍റെ 3 വയസ് പ്രായമുള്ള കറവ പശുവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് അഞ്ചാരയോടെയാണ് സംഭവം. തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ വന്നപ്പോഴാണ് കടുവപശുവിനെ ആക്രമിക്കുന്നത് കണ്ടത്. ബഹളം വെച്ചതോടെ കടുവ സമീപത്തെ തോട്ടത്തിലേക്ക് മറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് സമീപപ്രദേശത്തെ വയലിൽ കർഷകൻ കടുവയെ കണ്ടിരുന്നു.